വേതന വര്‍ധന ആവശ്യപ്പെട്ട് നടത്തുന്ന അനുശ്ചിതകാല സമരത്തിന്റെ ഭാഗമായി KSEB മീറ്റര്‍ റീഡര്‍മാരുമായി വൈദ്യുതി മന്ത്രി ഇന്ന് ചര്‍ച്ച നടത്തും.3 മണിക്ക് സെക്രട്ടറിയേറ്റിലാണ് ചര്‍ച്ച. ഇന്നത്തെ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. 4 വര്‍ഷമായി ശമ്പള വര്‍ധനവ് ഇല്ലെന്നും, ഒരു മീറ്റര്‍ റീഡിംഗിന് വളരെ കുറഞ്ഞ തുക മാത്രമാണ് ലഭിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് കരാര്‍ ജീവനക്കാര്‍ സമരം നടത്തുന്നത്. ഒക്ടോബര്‍ 1 മുതല്‍ ആരംഭിച്ച സമരം ഇപ്പോള്‍ ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്.