മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ ജന്തര്‍മന്തറില്‍ സിജെപി പ്രഖ്യാപിച്ചിരിക്കുന്ന പ്രതിഷേധ മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും അതിര്‍ത്തികളിലും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. വിദ്യാര്‍ത്ഥികളെ ബോധ വല്‍ക്കരിക്കണമെന്നും സമരത്തിന് അനുമതി ഇല്ലെന്നും പിജി ഹോസ്റ്റല്‍ ഉടമകളെ പൊലീസ് അറിയിച്ചു. എന്നാല്‍ ഡല്‍ഹി പൊലീസ് സമരത്തിന് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. തങ്ങളുടെ സമരത്തെ പൊലീസ് എവിടെ തടയുന്നോ അവിടെ ജന്തര്‍ മന്തറാക്കി മാറ്റി സമരം തുടരുമെന്നാണ് സിജെപി സ്ഥാപകന്‍ അഭിജീത്ത് ദീപ്കെ അറിയിച്ചിരുന്നത്.