Share this Article
News Malayalam 24x7
കാർ ഇടിച്ച് 3 പേർ കൊല്ലപ്പെട്ട സംഭവം; പ്രതി സുഹൈലിന് മദ്യം നൽകിയ ബാറുകൾക്കെതിരെ നടപടി
Authorities Take Action Against Bars Serving Alcohol to Accused in Fatal Road Accident

എറണാകുളം നെടുമ്പാശ്ശേരിയിൽ കാർ ഇടിച്ച് മൂന്ന് പേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി സുഹൈലിന് മദ്യം നൽകിയ ബാറുകൾക്കെതിരെ നടപടി സ്വീകരിച്ചുവെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ലിജു നിയമസഭയിൽ..എക്സൈസ്  നിയമം 56 ബി 15 ബി എന്നിവ അനുസരിച്ച് കേസടുത്തു. ഇത് സംബന്ധിച്ച് ബാറുകൾക്ക് കൃത്യമായ മാർഗ്ഗ നിർദ്ദേശം നൽകുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രായപൂർത്തിയാകാത്തവർക്ക് മദ്യം നൽകുന്ന ബാറുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories