Share this Article
News Malayalam 24x7
പരീക്ഷ ക്രമക്കേടില്‍ PSCക്ക് വീണ്ടും തിരിച്ചടി; ഹര്‍ജിയില്‍ സ്റ്റേയില്ലെന്ന് ഹൈക്കോടതി
High Court

ആസൂത്രണ ബോര്‍ഡ് നിയമന പരീക്ഷ ക്രമക്കേടില്‍ പിഎസ്‌സി ക്ക് വീണ്ടും തിരിച്ചടി. അന്വേഷണത്തിനെതിരെ പിഎസ്സി സമര്‍പ്പിച്ച ഹര്‍ജിയില്‍ സ്റ്റേയില്ലെന്ന്  ഹൈക്കോടതി. പ്രത്യേക സംഘത്തിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് ജസ്റ്റീസ് എ.ബദറുദ്ദീന്‍ വ്യക്തമാക്കി. കേസ് ഈയാഴ്ച വീണ്ടും പരിഗണിക്കും. അന്വേഷണമോയി സഹകരിക്കാന്‍ കോടതി പി എസ്‌സി ക്ക് കഴിഞ്ഞ ആഴ്ച നിര്‍ദേശം നല്‍കിയിരുന്നു. ക്രമക്കേടിന് പിന്നില്‍ വന്‍ ഗൂഡാലോചന ഉണ്ടെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യല്‍ നോട്ടീസ് ചോദ്യം ചെയ്ത് പിഎസ്സി  സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories