സിഎംആര്‍എല്‍ എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ രണ്ട് എസ് ഐ ടികള്‍ രൂപീകരിക്കാന്‍ വിജിലന്‍സ് തീരുമാനം. പ്രതിപക്ഷനേതാവ് പിണറായി വിജയനും മുന്‍മന്ത്രി മുഹമ്മദ് റിയാസിനും എതിരായ അന്വേഷണത്തിലാണ് നടപടി. കഴിഞ്ഞ ദിവസം രണ്ട് FIRകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതോടെ കേസുകള്‍ രണ്ടായി തിരിഞ്ഞ് അന്വേഷിക്കാനാണ് വിജിലന്‍സിന്റെ തീരുമാനം. അതേസമയം ഇഡി കത്തില്‍ കേസെടുക്കാന്‍ നിര്‍ദേശിച്ച സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പിണറായി വിജയനും മുഹമ്മദ് റിയാസും വീണാ ടിയും സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.