കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ മുന്‍ മന്ത്രി വീണാ ജോര്‍ജിന്റെ മൊഴി രേഖപ്പെടുത്തും. കേസില്‍ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണസംഘമാണ വീണാ ജോര്‍ജിന്റെ മൊഴിയെടുക്കുക. കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരേ വധശ്രമം ഉള്‍പ്പെടെ ചുമത്തിയ ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്താനാണ് എസ്‌ഐടിയുടെ തീരുമാനം. കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരേ വധശ്രമം ഉള്‍പ്പടെ വകുപ്പുകള്‍ ചുമത്താന്‍ നിര്‍ദേശം നല്‍കിയത് ആരാണെന്നത് എസ്‌ഐടി പരിശോധിക്കും. വീണാ ജോര്‍ജിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കാനും നീക്കമുണ്ട്. നേരത്തേ വീണാ ജോര്‍ജിന്റെ ഗണ്‍മാന്റെയും രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെയും മൊഴി എസ്‌ഐടി രേഖപ്പെടുത്തിയിരുന്നു.