Share this Article
News Malayalam 24x7
സുപ്രീംകോടതിയിൽ സമർപ്പിച്ച പ്രതിപക്ഷ ഹർജിയിൽ സാങ്കേതിക പിഴവുകൾ; തിരുത്താൻ നിർദ്ദേശം
Supreme Court

ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും മറ്റ് പ്രതിപക്ഷ നേതാക്കളും സംയുക്തമായി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ലിസ്റ്റില്‍ ഉള്‍പ്പെടുത്താതെ സുപ്രീംകോടതി. ഹര്‍ജിയില്‍ നിരവധി 14 പിഴവുകള്‍ ഉണ്ടെന്ന് രജിസ്ട്രി അറിയിച്ചെന്നാണ് സൂചന. കോടതി ഫീസായ 220 രൂപയുടെ കുറവ് ഉള്‍പ്പെടെയാണ് ന്യൂനതകള്‍. ഒമ്പത് ഹര്‍ജിക്കാര്‍ ഒപ്പിടേണ്ട അംഗീകാരപത്രങ്ങളുടെ അഭാവം, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ അവ്യക്തമായ ഫോട്ടോ കോപ്പി എന്നിവയാണ് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയ മറ്റ് പിഴവുകള്‍. പിഴവുകൾ തിരുത്തി പുതിയ ഹർജി സമർപ്പിക്കാൻ കോടതി നിർദേശം നൽകി... മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ ആണ് പ്രതിക്ഷത്തിന്റെ തീരുമാനം...കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മന്ത്രിമാര്‍, ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പ്രതിപക്ഷ യുവജന സംഘടനകളും ഇന്ന് ഡല്‍ഹിയിലെത്തും.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories