ഇന്ത്യസഖ്യത്തിന്റെ പ്രതിഷേധ റാലി വിജയിപ്പിച്ചതില്‍ നന്ദി പറഞ്ഞ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. പോരാട്ടം തുടരുമെന്നും എല്ലാ പ്രതിഷേധങ്ങളും ഒന്നാണെും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. രാഹുല്‍ ഗാന്ധിയെ കൂടാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി, സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, യോഗേന്ദ്ര യാദവ്, നേഹ ബോറ തുടങ്ങി ഇന്ത്യ സഖ്യം നേതാക്കളും ഇന്നലെ നടന്ന സുപ്രീം കോടതി മാര്‍ച്ചില്‍ അണിനിരന്നിരുന്നു. നേതാക്കള്‍ക്കൊപ്പം ആയിരക്കണക്കിന് പ്രവര്‍ത്തകരും സുപ്രീം കോടതി പരിസരത്തേക്ക് ഒഴുകിയെത്തി. രാജ്യത്തെ യുവജനങ്ങളും പൗരവകാശ സംഘടനകളും പ്രതിപക്ഷ കക്ഷികളും രാഷ്ട്രീയ - ജാതി - മത ഭേദമന്യേ ഭരണഘടന സംരക്ഷിക്കാനായി തങ്ങളോടൊപ്പം തെരുവിൽ അണിനിരക്കണമെന്ന് രാഹുൽ ഗാന്ധി അഭ്യർത്ഥിച്ചു....