ബീഹാറിലെ വൈശാലി ജില്ലയിലെ രാംപൂറിന് സമീപം ഗംഗയില്‍ യാത്രക്കാരുമായി പോയ ബോട്ട് മറിഞ്ഞ് 14 പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമെന്ന് വിവരം. വിരുന്നില്‍ പങ്കെടുക്കാന്‍ പോയവരാണ് അപകടത്തില്‍ പെട്ടത്. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, 30-ഓളം പേര്‍ സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍ പെട്ടത്. അപകടവിവരമറിഞ്ഞ ഉടന്‍ തന്നെ നാട്ടുകാരും NDRF സംഘവും പൊലീസും ചേര്‍ന്ന് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റ 6 പേർ ചികിത്സയിൽ തുടരുന്നു. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.