Share this Article
News Malayalam 24x7
ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം: ഇന്ത്യയോട് ആവർത്തിച്ച് ആവശ്യപ്പെട്ട് ബംഗ്ലാദേശ്
Sheikh Hasina

വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെ തുടര്‍ന്ന് രാജ്യം വിട്ട് ഇന്ത്യയില്‍ അഭയം തേടിയ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുനല്‍കണമെന്ന് ആവര്‍ത്തിച്ച്  ബംഗ്ലാദേശ്. ഇതിനായുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്‌മാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു. 

തിങ്കളാഴ്ച ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ദിനേശ് ത്രിവേദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ വിഷയം ആവശ്യപ്പെട്ടത്. നേരത്തെ, ഓഗസ്റ്റ് 5-ന് ഷെയ്ഖ് ഹസീന നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താരിഖ് റഹ്‌മാന്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ക്ക് കാരണമാവുകയും, ഹസീനയുടെ പ്രസ്താവനയ്‌ക്കെതിരെ ബംഗ്ലാദേശ് ഭരണകൂടം ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പ്രസ്തുത പരിപാടിയില്‍ ഭാരത സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്നും ബംഗ്ലാദേശ് സര്‍ക്കാരിനെതിരെയുള്ള പരാമര്‍ശങ്ങളെ ഇന്ത്യ പിന്തുണയ്ക്കുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories