നാറ്റോ ഉച്ചകോടിക്കെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രഹസ്യമായി വിമാനം മാറി കയറിയത് ഇറാന്റെ മിസൈല്‍ ആക്രമണം ഭയന്നെന്ന് ഇറാന്‍. സര്‍ഫെസ് ടു എയര്‍ മിസൈല്‍ ഉപയോഗിച്ച് ആക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രംപിനെ വധിക്കാന്‍ ഇറാന്‍ പദ്ധതി ഇടുന്നതായി അമേരിക്കയും ഇസ്രയേലും.
അതേസമയം ട്രംപിന്റെ ഭരണ കാലാവധി അവസാനിക്കുന്നത് വരെ യുദ്ധം തുടരുമെന്ന സൂചന നല്‍കിയിരിക്കുകയാണ് ഇറാന്‍. വെടിനിര്‍ത്തല്‍ ധാരണ തുടരാന്‍ സമ്മതിച്ചെന്ന റിപ്പോര്‍ട്ടുകളും ഇറാന്‍ തള്ളി. അമേരിക്കയെയും ഇറാനെയും ചര്‍ച്ചകളിലേക്ക് മടക്കിക്കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതേസമയം ഹോര്‍മുസില്‍ അമേരിക്കയ്ക്ക് പൂര്‍ണ നിയന്ത്രണമുണ്ടെന്ന് ആവര്‍ത്തിച്ച് ട്രംപ്. ഹോര്‍മുസ് കടലിടുക്ക് അടിയന്തരമായി പൂര്‍ണ്ണതോതില്‍ തുറക്കേണ്ടതുണ്ടെന്ന് അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി മുന്നറിയിപ്പ് നല്‍കി.