Share this Article
News Malayalam 24x7
കൊളംബിയയിലുണ്ടായ ഭൂകമ്പത്തില്‍ മരണ സംഖ്യ ഉയരുന്നു
Colombia Earthquake

കൊളംബിയയിലുണ്ടായ ഭൂകമ്പത്തില്‍ മരണ സംഖ്യ ഉയരുന്നു. 273 പേര്‍ മരിച്ചതായും 3800 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും 377 പേരെ കാണാതായുമാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. എന്നാല്‍ 4000 ത്തിലധികം പേരെ കാണാതായെന്നാണ് അനൌദ്യോഗിക കണക്ക്. ഇന്ത്യന്‍ സമയം ഓഗസ്റ്റ് 10 തിങ്കളാഴ്ച വൈകീട്ട് 6 മണിയോടെയാണ് പടിഞ്ഞാറന്‍ കൊളംബിയയെ പിടിച്ചുകുലുക്കിയ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഭൂനിരപ്പില്‍ നിന്ന് 103 കിലോമീറ്റര്‍ ആഴത്തിലുണ്ടായ ഭൂകമ്പത്തില്‍ വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.  



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories