Share this Article
News Malayalam 24x7
മിസൈല്‍ ആക്രമണം; ഇറാനുമായുള്ള വ്യാപാര, സാമ്പത്തിക ഇടപാടുകള്‍ നിര്‍ത്തി വെച്ച് UAE
Donald Trump Rules Out Talks with Iran

യു.എ.ഇയെ ലക്ഷ്യമാക്കി ഇറാൻ വീണ്ടും ബാലസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിനെത്തുടർന്ന് ഇറാനുമായുള്ള വ്യാപാര-സാമ്പത്തിക ഇടപാടുകൾ യു.എ.ഇ താൽക്കാലികമായി നിർത്തിവെച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇറാനുമായി യാതൊരുവിധ ചർച്ചകളും നടക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.

ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധം തുടരുമെന്നും ട്രംപ് അറിയിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ യു.എ.ഇയിൽ കടുത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനിടെ, തങ്ങൾ ആക്രമണം നടത്തിയിട്ടില്ലെന്നും തങ്ങളോട് അമേരിക്ക ചർച്ചയ്ക്കായി യാചിക്കുകയാണെന്നുമാണ് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഖായി പ്രതികരിച്ചത്.

സമാധാന കരാറിന്റെ കാലാവധി അവസാനിച്ചതോടെ പശ്ചിമേഷ്യയിൽ വീണ്ടും അശാന്തി പടരുന്നതായാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥ ക്രൂഡ് ഓയിൽ വിലയിലും പ്രതിഫലിക്കുന്നുണ്ട്. ക്രൂഡ് ഓയിലിന്റെ വില 91 ഡോളർ കടന്നതായാണ് ഒടുവിലത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories