Share this Article
News Malayalam 24x7
അമേരിക്കയുടെ ദേശീയ കടം 40 ട്രില്യണ്‍ ഡോളര്‍ കടന്നു
US National Debt Surpasses $40 Trillion Milestone

അമേരിക്കൻ ചരിത്രത്തിൽ ആദ്യമായി ദേശീയ കടം 40 ട്രില്യൺ ഡോളർ കടന്നതായി ഔദ്യോഗിക കണക്കുകൾ. യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2026 ഓഗസ്റ്റ് 18-ഓടെ മൊത്തം പൊതുകടം 40.047 ട്രില്യൺ ഡോളറായി ഉയർന്നു.

ഈ വർഷം മാർച്ചിൽ കടം 39 ട്രില്യൺ ഡോളർ എന്ന റെക്കോർഡ് ഭേദിച്ചിരുന്നു. വെറും അഞ്ച് മാസത്തിനുള്ളിലാണ് കടം ഒരു ട്രില്യൺ ഡോളർ കൂടി വർധിച്ചത്. വർധിച്ചുവരുന്ന പ്രതിരോധ ചെലവുകൾ, മെഡിക്കൽ സംരക്ഷണ ചെലവുകൾ, നികുതി വെട്ടിക്കുറയ്ക്കൽ എന്നിവയാണ് കടം പെരുകാൻ കാരണമായതെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

നിലവിൽ കടത്തിൻമേലുള്ള പലിശ നൽകാൻ തന്നെ സർക്കാരിന് വലിയൊരു തുക നീക്കിവെക്കേണ്ടി വരുന്നുണ്ട്. വരും വർഷങ്ങളിലും കടം ഇനിയും ഉയരുമെന്നാണ് സൂചന. ആറ് വർഷത്തിനുള്ളിൽ അമേരിക്കയുടെ ദേശീയ കടം 50 ട്രില്യൺ ഡോളറിലേക്ക് എത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. ഈ സാമ്പത്തിക പ്രതിസന്ധി അമേരിക്കൻ ബോണ്ട് വിപണിയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories