Share this Article
News Malayalam 24x7
സഹായവുമായി പോയ കപ്പല്‍ സംഘത്തെ തടഞ്ഞ സംഭവം; നെതന്യാഹുവിനെതിരെ തുർക്കി
Netanyahu

ഗാസയിലേക്ക് സഹായവുമായി പോയ കപ്പല്‍ സംഘത്തെ തടഞ്ഞ സംഭവത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ വംശഹത്യ കുറ്റം ചുമത്തി അന്താരാഷ്ട്ര അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന് തുര്‍ക്കി. ഇതിന്റെ ഭാഗമായി ഇന്റര്‍പോളിന്റെ റെഡ് നോട്ടീസ് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി നീതിന്യായ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തതായി തുര്‍ക്കി നിയമ മന്ത്രി വ്യക്തമാക്കി. 


ഗാസയിലെ ഇസ്രയേല്‍ സൈനിക നടപടികളില്‍ നേരത്തെ തന്നെ തുര്‍ക്കി കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. നെതന്യാഹു ഗാസയില്‍ വംശഹത്യ നടത്തുകയാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ മുന്‍പും പലതവണ പരസ്യമായി ആരോപിച്ചിട്ടുണ്ട്. കഴിഞ്ഞ മേയ് മാസത്തിലാണ് 430-ഓളം ജീവകാരുണ്യ പ്രവര്‍ത്തകരുമായി ഗാസ ലക്ഷ്യമാക്കി നീങ്ങിയ കപ്പല്‍ ഇസ്രയേല്‍ സൈന്യം തടഞ്ഞത്. ആഗോളതലത്തില്‍ വലിയ പ്രതിഷേധത്തിന് കാരണമായ ഈ സംഭവത്തില്‍ തുര്‍ക്കിക്ക് പുറമെ ഫ്രാന്‍സ്, ഇറ്റലി, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളും നിയമനടപടികളുമായി മുന്നോട്ട് പോകുന്നുണ്ട്.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories