Share this Article
News Malayalam 24x7
ചരക്ക് കപ്പൽ മുങ്ങി; ആകെ 24 ജീവനക്കാർ, 3 പേരെ രക്ഷിച്ചു
Cargo Ship Sinks Off Odisha Coas

ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി വൻ അപകടം. ഒഡീഷയിലെ പാരദ്വീപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പുറപ്പെട്ട 'എം.വി ഓഷ്യൻ വിന്നർ' എന്ന ചരക്കുകപ്പലാണ് ഉൾക്കടലിൽ മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരിൽ മൂന്ന് പേരെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. കാണാതായ ബാക്കി ജീവനക്കാർക്കായി ഇന്ത്യൻ നാവികസേനയും കോസ്റ്റ് ഗാർഡും സംയുക്തമായി വിപുലമായ തെരച്ചിൽ നടത്തിവരികയാണ്.

ഒഡീഷ തീരത്തുനിന്ന് ഏകദേശം 200 നോട്ടിക്കൽ മൈൽ അകലെ ഉൾക്കടലിലാണ് അപകടം ഉണ്ടായത്. കപ്പലിൽ ഉണ്ടായിരുന്ന 24 ജീവനക്കാരിൽ 20 പേരും ചൈനീസ് പൗരന്മാരാണ്. ഇവർക്ക് പുറമെ രണ്ട് മ്യാൻമർ പൗരന്മാരും ഒരു ബംഗ്ലാദേശ് സ്വദേശിയുമാണ് സംഘത്തിലുണ്ടായിരുന്നത്.

അപകടവിവരം അറിഞ്ഞയുടൻ തന്നെ നാവികസേനയുടെയും തീരസംരക്ഷണ സേനയുടെയും കപ്പലുകളും വിമാനങ്ങളും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തേക്ക് തിരിച്ചു. അപകട മേഖലയിൽ കോസ്റ്റ് ഗാർഡിന്റെയും നേവിയുടെയും നേതൃത്വത്തിൽ തെരച്ചിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories