Share this Article
News Malayalam 24x7
ജി.എസ്.ടി നികുതി വെട്ടിപ്പ്: അറസ്റ്റ് ഒഴിവാക്കാൻ കേന്ദ്രനീക്കം
GST Tax Compliance

ജി.എസ്.ടി - നികുതി വെട്ടിപ്പ് കേസുകളില്‍ അറസ്റ്റ് ഒഴിവാക്കാന്‍ ഭേദഗതിയുമായി കേന്ദ്രസര്‍ക്കാര്‍. ഇതിനായുള്ള നിര്‍ദ്ദേശം വരുന്ന 7-ാം തീയതി നടക്കുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കും. 2017-ലെ ജി.എസ്.ടി നിയമപ്രകാരം 2 കോടി രൂപയ്ക്ക് മുകളില്‍ നികുതി വെട്ടിപ്പ് നടത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്ക് അറസ്റ്റ് ചെയ്യാന്‍ അധികാരമുണ്ട്. 2021 മുതല്‍ 2025 വരെയുള്ള കാലയളവില്‍ 72,000-ത്തോളം കേസുകളിലായി 887 അറസ്റ്റുകള്‍ നടന്നു. പുതിയ ഭേദഗതി പ്രകാരം സാധാരണ കേസുകളില്‍ അറസ്റ്റ് ഒഴിവാക്കുകയും, അന്താരാഷ്ട്ര മാനമുള്ള വന്‍കിട തട്ടിപ്പുകളില്‍ മാത്രം അറസ്റ്റ് നിലനിര്‍ത്തുകയും ചെയ്യും. ഈ അറസ്റ്റുകളും ജി.എസ്.ടി നിയമപ്രകാരമായിരിക്കില്ല, പകരം ഭാരതീയ ന്യായ സംഹിതയുടെ അടിസ്ഥാനത്തിലായിരിക്കും നടക്കുക. വ്യാപാരികളില്‍ നിന്നും ചെറുകിട കച്ചവടക്കാരില്‍ നിന്നും ഈ അറസ്റ്റ് നടപടികള്‍ക്കെതിരെ വ്യാപകമായ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട്, ബി.ജെ.പിക്ക് വലിയ സ്വാധീനമുള്ള ഇടങ്ങളില്‍ വ്യാപാരികളുടെയും ഇടത്തരക്കാരുടെയും അതൃപ്തി പരിഹരിക്കുക എന്നതാണ് നീക്കത്തിന് പിന്നിലെ ലക്ഷ്യമെന്നാണ് വിലയിരുത്തല്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories