വിഖ്യാത സംവിധായകന്‍ സിംഗീതം ശ്രീനിവാസന്‍ അന്തരിച്ചു. 94 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1972ല്‍ തെലുങ്ക് സിനിമയിലെത്തി. ആറ് പതിറ്റാണ്ടിലേറെ നീണ്ട ചലച്ചിത്ര ജീവിതത്തില്‍ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലായി 60-ലധികം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. പരീക്ഷണാത്മകമായ ചിത്രങ്ങളിലൂടെയും ആശയങ്ങളിലൂടെയും തെന്നിന്ത്യന്‍ സിനിമയുടെ മുഖം മാറ്റുന്നതില്‍ അദ്ദേഹം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സംഭാഷണങ്ങളില്ലാതെ സൂപ്പര്‍ ഹിറ്റായ പുഷ്പക് (പുഷ്പക വിമാനം 1987)നര്‍ത്തകി സുധാ ചന്ദ്രന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള 'മയൂരി' (1985) ഇന്ത്യയിലെ ആദ്യത്തെ പ്രധാന ടൈം-ട്രാവല്‍ സയന്‍സ് ഫിക്ഷന്‍ ചിത്രമായ 'ആദിത്യ 369 എന്നിവ അദ്ദേഹത്തെ ശ്രദ്ധേയനാക്കി. തമിഴിലും കന്നഡയിലുമായി 2 ദേശീയ പുരസ്‌കാരങ്ങള്‍ നേടി. ആന്ധ്ര- കര്‍ണാടക സര്‍ക്കാരുകളുടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. തൊണ്ണൂറ്റിനാലാം വയസിലാണ് തന്റെ അവസാന സിനിമയായ സിംഗ് ഗീതം സംവിധാനം ചെയ്തത്.