Share this Article
News Malayalam 24x7
തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയുടെ നോട്ടീസ്; ഗ്യാനേഷ് കുമാറിനെതിരായ ഹർജിയിൽ വിശദീകരണം തേടി
Gyanesh Kumar

മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ തെരഞ്ഞടുപ്പ് കമ്മീഷനോട് വിശദീകരണം തേടി സുപ്രീംകോടതി. കമ്മീഷന് സൂപ്രീംകോടതി നോട്ടീസ് അയച്ചു. നിയമത്തോട് കമ്മീഷന്‍ സഹകരിക്കുമെന്നാണ് കരുതുന്നതെന്ന് കോടതി വ്യക്തമാക്കി. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള ഫോം സിക്‌സില്‍ വരുത്തിയ മാറ്റം സുപ്രീംകോടതി അംഗീകരിച്ചതാണെന്ന കമ്മീഷന്റെ വാദവും കോടതി തള്ളി. വരുത്തിയ മാറ്റം അംഗീകരിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന ആരോപണങ്ങളില്‍ ഒരു ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനാണ് ഉത്തരവ്. വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട പ്രധാന രേഖകളെല്ലാം കോടതി പരിശോധിക്കുമെന്നും, ഇലക്ഷന്‍ കമ്മീഷണറുടെ ഭാഗത്തുനിന്ന് ഏകപക്ഷീയമായ തീരുമാനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശനമായി ഇടപെടല്‍ നടത്തുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷന്‍ മുന്നറിയിപ്പ് നല്‍കി. എസ് ഐ ആര്‍ മരവിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും കോടതി കേള്‍ക്കുമെന്ന് വ്യക്തമാക്കി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റ് രണ്ട് കമ്മീഷണര്‍മാരുടെ അഭിപ്രായം പരിഗണിക്കാതെ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുത്തുവെന്ന ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories