തലസ്ഥാനത്ത് യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷത്തില്‍ കേരള പൊലീസിന്റെ നയം മുഖ്യമന്ത്രി വി ഡി സതീശന്‍ വ്യക്തമാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പൊലീസിന്റേത് വിദ്യാര്‍ഥി വേട്ടയാണെന്നും ഡല്‍ഹി പൊലീസിനെ കണ്ടാണ് കേരള പൊലീസ് പഠിക്കുന്നുതെന്നും ബിനോയ് വിശ്വം പറഞ്ഞു. കോണ്‍ഗ്രസിന്റെ വഴികാട്ടി ബിജെപിയും ആര്‍എസ്എസുമാണെന്നും വിമര്‍ശനം.