Share this Article
News Malayalam 24x7
ഒമാനിൽ വാഹനാപകടം; മലയാളി വിദ്യാർഥിനി മരിച്ചു
വെബ് ടീം
1 hours 44 Minutes Ago
1 min read
ALENA

മസ്കറ്റ്: ഒമാനിലെ സിനാവിലുണ്ടായ വാഹനാപകടത്തിൽ മലയാളി പെൺകുട്ടി മരിച്ചു. കോഴിക്കോട് സ്വദേശികളായ ദമ്പതികളുടെ മകൾ അലേനയാണ്  (14) മരിച്ചത്. ഇബ്ര ഇന്ത്യൻ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായിരുന്നു.സിനാവ് ആശുപത്രിയിൽ നഴ്‌സുമാരായി ജോലി ചെയ്യുന്ന സിജുവിന്റെയും മോളിയുടെയും മകളാണ് അലേന. 

മകളെ ആശുപത്രിയിൽ ഡോക്ടറെ കാണിക്കാനായി പോകുന്നതിനിടെ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ സിജുവിനെയും മോളിയെയും ഇബ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories