പാലക്കാട്: നെടുമ്പാശേരിയിൽ മിനികൂപ്പർ കാറിടിച്ച് മരിച്ച പെൺകുട്ടികളെയും കുടുംബത്തിനുമെതിരെ വീണ്ടും പരിഹാസ പോസ്റ്റുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല. ഹിന്ദു പെൺകുട്ടികൾ ഒരു മുസ്ലിം ചെറുക്കനൊപ്പം അർധരാത്രി പുറത്തിറങ്ങിയതിനെ ചൊല്ലി ശശികല നടത്തിയ വർഗീയ പരാമർശത്തിനെതിരേ മരിച്ച ഗോപികയുടെ കുടുംബം രംഗത്തെത്തിയിരുന്നു.
മകളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വളരെ മോശം പ്രചരണങ്ങളാണ് നടത്തുന്നതെന്നും മകൾ പഠനവും ജോലിയും കഴിഞ്ഞ് ചായകുടിക്കാനായി പുറത്തിറങ്ങിയതാണെന്നും കുടുംബം വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു. അവർ ശശികലയല്ല വിഷകലയാണെന്നും കുടുംബം ആരോപിച്ചിരുന്നു. ഇതിനെതിരേയാണ് ശശികലയുടെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റ്.
നമ്മൾ പൊതുവായി ചില കാര്യങ്ങളിൽ ചർച്ച നടത്തണം എന്ന് പറഞ്ഞതിന് എല്ലാ മാതാപിതാക്കളോടും താൻ മാപ്പു പറയുന്നുവെന്നും എല്ലാ മാതാപിതാക്കളും പാതിരാക്ക് ചായ കുടിക്കാൻ വിടണമെന്നും നൈറ്റ് ലൈഫുകളും സജീവമാകട്ടെയെന്നും അവർ ഫെയ്സ് ബുക്കിൽ കുറിച്ചു.