Share this Article
News Malayalam 24x7
2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് അധിക ഫീസ് നൽകേണ്ട; തീരുമാനം നീട്ടി
വെബ് ടീം
4 hours 3 Minutes Ago
1 min read
upi mdr

ന്യൂഡൽഹി: ബിസിനസ് സ്ഥാപനങ്ങളിലെ 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്‌മെന്റുകൾക്ക് മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡി‌ആർ) ഈടാക്കാനുള്ള തീരുമാനം നീട്ടിയതായി നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). ദീപാവലിക്ക് ശേഷം നിരക്ക് ഏർപ്പെടുത്താനാണ് തീരുമാനം. 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്‌മെന്റുകൾക്ക് 0.25 ശതമാനം മുതൽ 0.4 ശതമാനം വരെ നിരക്ക് ഏർപ്പെടുത്താനായിരുന്നു തീരുമാനിച്ചിരുന്നത്.

എൻപിസിഐ ഇന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കുന്നത്.

ഒക്ടോബർ 15 മുതൽ പുതിയ നിരക്ക് നിലവിൽ വരാനിരിക്കെയാണ് തീരുമാനം. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള സമയം രാജ്യത്ത് ഉത്സവകാലമാണ്. ഈ കാലയളവിൽ രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റ് ഇടപാടുകൾ സാധാരണയായി ഉയരാറുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.എംഡിആർ നടപ്പാക്കുന്നത് അടുത്ത വർഷത്തേക്ക് നീട്ടിയേക്കുമെന്ന് മുൻപും റിപ്പോർട്ടുണ്ടായിരുന്നു. വ്യാപാരി സംഘടനകൾ, ഫിൻടെക് കമ്പനികൾ, പേയ്മെന്റ് സ്ഥാപനങ്ങൾ എന്നിവയുടെ ആവശ്യത്തെ തുടർന്നാണ് ഇന്ത്യ തീരുമാനമെന്നാണ് റിപ്പോർട്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories