രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ കേസെടുത്ത സംഭവത്തിൽ സർക്കാരിനെ വിമർശിച്ച് ബിജെപി നേതാവ് ആർ. ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ്. വിഷയത്തിൽ സർക്കാർ ഇരട്ട നീതിയാണ് നടപ്പാക്കുന്നതെന്ന് ശ്രീലേഖ ആരോപിച്ചു.
പ്രധാനമന്ത്രിക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയാൽ അത് മാനനഷ്ടക്കേസായി മാറുമ്പോൾ, രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ കലാപാഹ്വാനക്കേസ് ചുമത്തുന്നുവെന്നാണ് ശ്രീലേഖയുടെ വിമർശനം. നിയമനടപടികളിൽ വ്യത്യസ്ത മാനദണ്ഡങ്ങളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ശ്രീലേഖ ആരോപിച്ചു.