തൃശൂർ/ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് കേരളത്തിലെത്തില്ല. കാലാവസ്ഥ മോശമായതാണ് നവരാത്രി ആഘോഷച്ചടങ്ങുകൾ നടക്കുന്ന തൃശ്ശൂരിലേക്കുള്ള യാത്ര മുടങ്ങാൻ കാരണം.
കോയമ്പത്തൂരിൽനിന്നായിരുന്നു വിജയ് തൃശ്ശൂരിലേക്ക് എത്തേണ്ടിയിരുന്നത്. എന്നാൽ ഇവിടെ കനത്ത മഴ തുടരുന്നതാണ് അദ്ദേഹത്തിന്റെ തൃശ്ശൂർ സന്ദർശനം റദ്ദുചെയ്യാനുള്ള കാരണം.
തൃശ്ശൂരിലേക്കുള്ള ഹെലികോപ്റ്റർ യാത്ര റദ്ദാക്കിയ വിജയ് പ്രത്യേക വിമാനത്തിൽ ചെന്നൈയിലേക്ക് മടങ്ങി. തമിഴ്നാട് മുഖ്യമന്ത്രിയായതിനുശേഷം വിജയ് കേരളസന്ദർശനം നടത്തിയിട്ടില്ല.