ന്യൂഡൽഹി: തിരംഗ മാര്ച്ചിന് തൊട്ടുമുമ്പ് സിജെപി നേതാവ് അഭിജീത് ദീപ്കെയെ കസ്റ്റഡിയിലെടുത്ത് ഡല്ഹി പൊലീസ്. തുടര്ന്ന് ദേശീയപതാകയുമായി സെൻട്രൽ പാർക്ക് ലക്ഷ്യമാക്കി സിജെപി പ്രവർത്തകർ നീങ്ങുന്നു. താൻ നിയമലംഘനമൊന്നും നടത്തിയിട്ടില്ലെന്നും എന്തിൻറെ പേരിലാണ് കസ്റ്റഡിയിലെടുക്കുന്നതെന്നും പൊലീസിനോട് അഭിജിത് ദീപ്കെ.കോണോട്ട് പ്ലേസിൽ നിരോധനാജ്ഞ നിലവിലുള്ളതായി അറിയിപ്പുമായി പൊലീസ്. AAPമും പ്രതിഷേധവുമായി രംഗത്തെത്തി. ഐസയും ഇടതു സംഘടനകളൂം പ്രതിഷേധവുമായി രംഗത്തുണ്ട്.