തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ മുരളീധരനെതിരെ സമൂഹ മാധ്യമ പോസ്റ്റ് പങ്കുവച്ച പി എസ് സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന് സര്ക്കാരിന്റെ നിര്ദ്ദേശം.ഓഫീസ് അറ്റന്ഡര് തസ്തികയില് ജോലി ചെയ്തിരുന്ന ബിജു ലീജ എന്നയാളെയാണ് പിരിച്ചുവിടാന് സര്ക്കാര് പി എസ് സി സെക്രട്ടറിക്ക് നിര്ദ്ദേശം നല്കിയത്.
മന്ത്രിക്കെതിരെ അപകീര്ത്തികരമായ പോസ്റ്റ് പങ്കുവച്ചതിലൂടെ താത്കാലിക ജീവനക്കാരനായ ബിജുവിന്റെ നടപടി സര്ക്കാരിന്റെ പ്രതിഛായയ്ക്കും മന്ത്രിയുടെ ഓഫീസിന്റെ അന്തസ്സിനും മങ്ങലേല്പിച്ചതായി ഉത്തരവിലുണ്ട്. ഗുരുതരമായ അച്ചടക്ക ലംഘനമാണ് ജീവനക്കാരന് നടത്തിയിരിക്കുന്നതെന്നും ഉത്തരവില് ചൂണ്ടിക്കാട്ടി.