തിരുവനന്തപുരം: കേരളത്തിൽ അടുത്ത 3 മണിക്കൂറിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്
പൊതുജനങ്ങൾ പാലിക്കേണ്ട പ്രധാന ജാഗ്രത നിർദേശങ്ങൾ:
ഇടിമിന്നലിന്റെ ലക്ഷണം കണ്ടാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
ജനലും വാതിലും അടച്ചിടുക. വൈദ്യുത ഉപകരണങ്ങളുടെ പ്ലഗ്ഗുകൾ ഊരിയിടുക.
ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക (ലാൻഡ് ലൈൻ ഫോണുകൾ പ്രത്യേകിച്ചും).