Share this Article
News Malayalam 24x7
ഇർഷാദിനെതിരെ യുഡിഎഫിന്റെ നടപടി; മണ്ഡലം ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി, പ്രാഥമിക അംഗത്വം സസ്പെൻഡ് ചെയ്ത് മുസ്ലിം ലീഗ്
വെബ് ടീം
posted on 25-03-2026
1 min read
udf

കായംകുളം: യു. പ്രതിഭയ്ക്കെതിരെ ലീഗ് നേതാവ് നടത്തിയ അധിക്ഷേപ പരാമർശത്തിൽ നടപടിയുമായി  യുഡിഎഫ്. യുഡിഎഫ് കൺവൻഷനിൽ പ്രതിഭയ്ക്കെതിരെ മോശം പരാമർശം നടത്തിയ എ. ഇർഷാദിനെ കായംകുളം നിയോജകമണ്ഡലം ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എച്ച്. ബഷീർ കുട്ടിക്കാണ് പകരം ചുമതല.

യുഡിഎഫിന്റെ രാഷ്ട്രീയ പ്രതിച്ഛായയ്ക്ക് വലിയ ആഘാതമേൽപ്പിച്ച ഈ സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ മുന്നണി നേതൃത്വം തീരുമാനിക്കുകയായിരുന്നു. അതേ സമയം ഇർഷാദിനെ അന്വേഷണ വിധേയമായി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് മുസ്ലിം ലീഗ് സസ്പെൻഡ‍് ചെയ്തു.

അധിക്ഷേപ പരാമർശത്തിൽ എ. ഇർഷാദിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് പി കെ ശ്രീമതി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories