രാജസ്ഥാന്‍ ഹൈക്കോടതിയിലേക്ക് പുതിയ ചീഫ് ജസ്റ്റിസിനെ നിര്‍ദ്ദേശിച്ച് സുപ്രീം കോടതി കൊളീജിയം. ഛത്തീസ്ഗഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സഞ്ജയ് കെ.അഗര്‍വാളിനെയാണ് രാജസ്ഥാനിലേക്ക് ശുപാര്‍ശ ചെയ്തത്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ തുടര്‍ന്ന് രാജസ്ഥാനിലെ ആക്ടിംഗ് ചീഫ് ജസ്റ്റിസ് സഞ്ജീവ് പ്രകാശ് ശര്‍മ്മ അഞ്ചു ദിവസത്തെ അവധി എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പകരം നിയമനത്തിനായി ജസ്റ്റിസ് സഞ്ജയ് കെ. അഗര്‍വാളിനെ കൊളീജിയം ശുപാര്‍ശ ചെയ്തത്. ജസ്റ്റിസ് ശര്‍മ്മയ്ക്ക് നല്‍കിയിരുന്ന കേസുകള്‍ മറ്റ് ബെഞ്ചുകള്‍ പരിഗണിക്കും. സഞ്ജീവ് പ്രകാശ് ശര്‍മ്മയ്ക്കെതിരെ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സന്ദീപ് മേത്തയാണ് ആരോപണം ഉന്നയിച്ചത്. കേസ് ലിസ്റ്റിംഗില്‍ ഇടപെടല്‍ നടത്തിയെന്നും ഭരണപരമായ അധികാരങ്ങള്‍ ദുരുപയോഗം ചെയ്‌തെന്നുമാണ് സഞ്ജീവ് ശര്‍മ്മയ്ക്കെതിരെ ഉയര്‍ന്ന ആരോപണം.