ലക്‌നൗ: റിട്ടയേർഡ് എയർ മാർഷൽ ജിതേന്ദ്രമിശ്ര അയോധ്യ ക്ഷേത്ര ട്രസ്റ്റിന്റെ പുതിയ CEO. ട്രസ്റ്റ് അധ്യക്ഷന്‍ മഹന്ത് നിതൃ ഗോപാല്‍ ദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ട്രസ്റ്റിലേക്ക് മൂന്ന് പുതിയ അംഗങ്ങളെയും തെരഞ്ഞെടുത്തു. അയോധ്യയില്‍ നിന്നുള്ള മദന്‍ മോഹന്‍ പാണ്ഡെ, ഡല്‍ഹിയില്‍ നിന്നുള്ള മഹേഷ് ഭഗ്ചന്ദ്ക, ഷിക്കോഹാബാദില്‍ നിന്നുള്ള നിര്‍മ്മല യാദവ് എന്നിവരാണ് പുതിയ അംഗങ്ങള്‍. സിഇഒ ഉള്‍പ്പടെ ഉള്ളവരുടെ നിയമനത്തിന് 5,500 അപേക്ഷകളാണ് സെലക്ഷന്‍ കമ്മിറ്റിക്ക് ലഭിച്ചത്.
ക്ഷേത്രകാര്യങ്ങളുടെ ചുമതലയുള്ള ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് സിഇഒയെ നിയമിക്കും.ക്ഷേത്ര ഭരണത്തില്‍ സുതാര്യത ഉറപ്പാക്കുകയാണ് പുതിയ നിയമനങ്ങളുടെ ലക്ഷ്യം. ജനറല്‍ സെക്രട്ടറിയേയും തീരുമാനിക്കും.മൂന്ന് വര്‍ഷമായിരിക്കും പുതിയ കമ്മിറ്റിയുടെ കാലാവധി. സംഭാവന തട്ടിപ്പ് പുറത്തുവന്നതോടെ ജനറല്‍ സെക്രട്ടറി ചമ്പത് റായി രാജിവച്ചിരുന്നു.