ന്യൂഡൽഹി: ജന്തർ മന്തർ പ്രക്ഷോഭത്തോടെ രാജ്യത്തിന്റെയാകെ പിന്തുണയാർജിച്ച കോക്രോച്ച് ജനതാ പാർട്ടി പിളർപ്പിലേക്കെന്ന് റിപ്പോർട്ട്. സിജെപിയുടെ പ്രധാന നേതാക്കളിലൊരാളായ മനീഷ് ബ്രഹ്മഭട്ട് കോക്രോച്ച് ജനതാ പാർട്ടി ഡെമോക്രാറ്റിക് എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു . ഇന്ന് ഡൽഹിയിലാണ് ബ്രഹ്മഭട്ട് പുതിയ പാർടി പ്രഖ്യാപിച്ചത്.സിജെപിയുടെ മുന്നണി നേതാവായ അഭിജിത് ദീപ്കെ പാര്‍ട്ടിയുടെ കൂടുതൽ വിശാലമായ പോരാട്ട മേഖലകളെ ഒഴിവാക്കി അരവിന്ദ് കെജരിവാളിന്റെ ബി ടീമായി പ്രവർത്തിക്കുകയാണെന്ന് ആരോപിച്ചാണ് പുതിയ പാർട്ടി രൂപീകരിച്ചത് എന്ന് ബ്രഹാംഭട്ട് പറഞ്ഞു.
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ 'കോക്രോച്ച്' (പാറ്റ) പരാമർശത്തിൽ പ്രതിഷേധിച്ച് സമൂഹമാധ്യമങ്ങളിലൂടെ തുടങ്ങിയ പ്രസ്ഥാനമാണ് പിന്നീട് 'കോക്രോച്ച് ജനതാ പാർട്ടി' എന്ന പേരിൽ വലിയ ജനകീയ മുന്നേറ്റമായി മാറിയത്. പ്രതിഷേധങ്ങൾക്ക് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനു രാജിവെക്കേണ്ടി വന്നിരുന്നു.