ശ്രീനഗര്‍ വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ ഇന്‍ഡിഗോ വിമാനം പാര്‍ക്കിങ് പോസ്റ്റിലിടിച്ചു. നവി മുംബൈയില്‍ നിന്ന് ശ്രീനഗറിലേക്ക് സര്‍വീസ് നടത്തിയ വിമാനമാണ് ഇന്‍ഡിഗോ 6ഇ 225 വിമാനമാണ് അപകടത്തില്‍പെട്ടത്. വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. അപകടത്തിന് ശേഷം യാത്രക്കാരെ എയര്‍ക്രാഫ്റ്റ് സ്റ്റെയറിലൂടെ സുരക്ഷിതമായി പുറത്തിറക്കി. രാവിലെ ഒന്‍പതുമണിയോടെ ആണ് സംഭവം.