ഡല്‍ഹിയില്‍ വീണ്ടും പാറ്റകളുടെ പ്രതിഷേധം.ജന്തര്‍മന്തര്‍ സമരത്തില്‍ പങ്കെടുത്ത സിജെപി പ്രവര്‍ത്തകന്റെ പിതാവിനെ മര്‍ദിച്ചെന്ന് അവകാശപ്പെടുന്ന
വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. CJP വക്താവ് സൗരവ് ദാസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ലമെന്റ് സ്ര്ട്രീറ്റിലെ പൊലീസ് സ്റ്റേഷനുമുന്നില്‍ തടിച്ചുകൂടി. പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാര്‍ത്ഥി നിഷുവിന്റെ പിതാവ് സഞ്ജയിനെ മര്‍ദിച്ചെന്നാണ് സ്വതന്ത്ര ഭരദ്വാജ് എന്ന യുവാവിന്റെ അവകാശവാദം. BJP നേതാവ് കപില്‍ മിശ്രയുടെ ഫോണ്‍ കോളിനെത്തുടര്‍ന്ന് താന്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടതായും ഭരദ്വാജ് അവകാശപ്പെടുന്ന വീഡിയോ ആണ്
പ്രചരിക്കുന്നത്. സംഭവത്തില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്ന ആരോപണം പൊലീസ് സ്ഥിരീകരിക്കുന്നില്ല. മര്‍ദനവുമായി ബന്ധപ്പെട്ട് സ്വതന്ത്രഭരദ്വാജ്, സൂരജ്കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തായും പൊലീസ് അറിയിച്ചു.