ജന്തര്‍മന്തര്‍ സമരത്തിനിടെ പരിക്കേറ്റ വിദ്യാര്‍ത്ഥി നിഷു ആസാദിന്റെ വീടിന് നേരെ ആക്രമണം. ശനിയാഴ്ച രാത്രി ഗുണ്ടകള്‍ വീട്ടിന് നേരെ കല്ലും ഇഷ്ടികയും എറിഞ്ഞെന്നും സംരക്ഷണം വേണമെന്നും നിഷു ആവശ്യപ്പെട്ടു. വീടിന് നേരെ ആക്രമണം നടന്നതിന്റെ ചിത്രങ്ങള്‍ സഹിതം സൂഹമാധ്യമത്തിലാണ് പെണ്‍കുട്ടി ആക്രമണ വിവരം പങ്കുവച്ചത്. നിഷുവിന്റെ പിതാവ് സഞ്ജയ് ആസാദിനെ താന്‍ മര്‍ദിച്ചെന്ന് അവകാശപ്പെട്ട് യുപി സ്വദേശിയായ ഇന്‍ഫ്‌ളുവന്‍സര്‍ സ്വതന്ത്ര ഭരദ്വാജ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. സിജെപി പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയതോടെ സ്വതന്ത്ര ഭരദ്വാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് നിഷുവിന്റെ വീടിന് നേരെ ആക്രമണം നടന്നത്.