Share this Article
News Malayalam 24x7
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു
Heavy Rains Continue Across North India

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു. ബിഹാറിലെ പത്ത് ജില്ലകളില്‍ പ്രളയ സമാന സാഹചര്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. പത്ത് ലക്ഷത്തിലധികം ആളുകളെ വെള്ളക്കെട്ട് ബാധിച്ചുവെന്ന് കണക്കുകള്‍ പുറത്തു വരുന്നുണ്ട്. ഉത്തര്‍പ്രദേശിലും സമാനമായ സാഹചര്യമാണുള്ളത്. ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മഴ മുന്നറിയിപ്പ് തുടരുന്നുണ്ട്,. ഉത്തരാഖണ്ഡില്‍ ഹുദി നദിക്കരയില്‍ അകപ്പെട്ട മൂന്ന് പേരെ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മഴ തിങ്കളാഴ്ച വരെ തുരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ് കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. ഉത്തര്‍പ്രദേശ്, ബീഹാര്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഉന്നതതല യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. വെള്ളക്കെട്ട് രൂക്ഷമായ ഗ്രാമങ്ങളിലൂടെ മുഖ്യമന്ത്രിമാരുടെ നേതൃത്യത്തില്‍ ഹോലികോപ്റ്റര്‍ നിരീക്ഷണവും  നടത്തി. അതേസമയം നേപ്പാളിലുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1300 കടന്നു. നേപ്പാളിലെ ഒരു തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് പൗരനെ 10 ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി. അപ്പര്‍ ത്രിശൂലി -1 ജലവൈദ്യുത പദ്ധതിയിലെ 225 മീറ്റര്‍ തുരങ്കത്തിനുള്ളില്‍ നിന്നാണ് ഇയാളെ രക്ഷപ്പെടുത്തിയതെന്ന് നേപ്പാളി സൈന്യം അറിയിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories