Share this Article
News Malayalam 24x7
LPG ബുക്കിംഗ് നിയന്ത്രണം നീക്കി, നഗര-ഗ്രാമ വ്യത്യാസം ഇല്ലാതെ ഇനി 25 ദിവസത്തെ ഇടവേള മാത്രം
വെബ് ടീം
0 hours 57 Minutes Ago
1 min read
GAS

ന്യൂഡൽഹി: രാജ്യത്തെ ഗാർഹിക എൽപിജി (LPG) സിലിണ്ടർ ബുക്കിംഗ് നിയന്ത്രണങ്ങളിൽ കേന്ദ്രസർക്കാർ ഇളവ് വരുത്തി. നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും ഇനി 25 ദിവസത്തെ ഇടവേളയിൽ റീഫിൽ ബുക്ക് ചെയ്യാം.

ഗ്രാമങ്ങളിൽ 45 ദിവസത്തെ ഇടവേള വേണമെന്ന നിബന്ധന നീക്കി.നിലവിൽ നിലവിൽ നഗരമേഖലകളിൽ 25 ദിവസവും ഗ്രാമീണ മേഖലകളിൽ 45 ദിവസവുമായിരുന്നു ബുക്കിങ് ഇടവേള. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് ഇത് സംബന്ധിച്ച നിർദേശം കേന്ദ്ര പെട്രോളിയം- പ്രകൃതിവാത മന്ത്രാലയം നൽകി.

നേരത്തെ 21 ദിവസമായിരുന്നു റീഫിൽ ബുക്ക് ചെയ്യാനുളള കാലയളവ്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നാണ് ഇത് 25 ദിവസമായി ഉയർത്തിയത്. പ്രതിസന്ധിയുടെ പേരിൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള സബ്‌സിഡി എൽപിജി സിലിണ്ടറുകളുടെ എണ്ണവും കേന്ദ്ര സർക്കാർ കുത്തനെ കുറച്ചിരുന്നു. ഒരു വർഷം ഉപഭോക്താക്കൾക്ക് സബ്‌സിഡി നിരക്കിൽ ലഭിച്ചിരുന്ന സിലിണ്ടറുകളുടെ എണ്ണം ഒമ്പതിൽ നിന്ന് നാലായാണ് ചുരുക്കിയത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories