ഇടുക്കി, കോഴിക്കോട്, പത്തനംതിട്ട എന്നീ ജില്ലകളിലെ സിപിഐഎം വിപുലീകൃത ജില്ലാ കമ്മറ്റി യോഗത്തിന് ഇന്ന് .സിപിഐഎം ഇടുക്കി വിശാല ജില്ലാ കമ്മിറ്റി യോഗം ഇന്നും നാളെയുമായാണ് നടക്കുന്നത്. രാവിലെ പത്തിന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ യോഗം ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ സമ്പൂര്‍ണ്ണ പരാജയം പ്രധാന ചര്‍ച്ചയാകും. ഉടുമ്പന്‍ചോലയില്‍ എം. മണിയെ മാറ്റിനിര്‍ത്തി ജില്ലാ നേതൃത്വത്തിന്റെ താല്പര്യം മറികടന്ന് കെ കെ ജയചന്ദ്രന്‍ മത്സരിച്ചത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായെന്ന വിമര്‍ശനമുയര്‍ന്നിരുന്നു. ദേവികുളത്ത് ഉള്‍പ്പെടെ സിപിഐയുമായി ഉണ്ടായ തര്‍ക്കവും ചര്‍ച്ചയാകും.
കോഴിക്കോട് വിപുലീകൃത ജില്ലാ കമ്മറ്റിയോഗം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 125 പേരാണ് പ്രതിനിധികള്‍. വിപുലികൃത സംസ്ഥാന കമ്മറ്റിക്ക് കേഴിക്കോട് വേദിയായതിനാല്‍ റാലിയും പൊതുസമ്മേളനവും ഒഴിവാക്കിയിട്ടുണ്ട്. യോഗം മറ്റന്നാള്‍ വൈകീട്ട് സമാപിക്കും.പത്തനംതിട്ട ജില്ലാകമ്മിറ്റി യോഗം ഇന്നും നാളെയുമായി ചേരും.
മുന്‍മന്ത്രി വീണ ജോര്‍ജിന്റെ തോല്‍വി, സ്വര്‍ണക്കവർച്ചകേസും എ പദ്മകുമാറിനെതിരെ പാര്‍ട്ടി എടുത്ത നടപടികള്‍ ഉള്‍പ്പെടെ ചര്‍ച്ചയാകും. നേതാക്കളില്‍ ചിലരുടെ മാഫിയ ബന്ധങ്ങള്‍ തുറന്നുകാട്ടാനാണ് ഒരു വിഭാഗം പ്രതിനിധികളുടെ നീക്കം. വിഭാഗീയത ഒഴിവാക്കാനുള്ള കടുത്ത നടപടികള്‍ സംസ്ഥാന നേതൃത്വവും കൈകൊള്ളും.