PSC പരീക്ഷാ ക്രമക്കേടുകളിൽ മൂന്ന് കേസുകൾ കൂടി ക്രൈം ബ്രാഞ്ച് ഇന്ന് രജിസ്റ്റർ ചെയ്യും. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, വില്ലേജ് ഓയിൽ ഇൻസ്പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ തസ്തികകളിലേക്കുള്ള പരീക്ഷകളിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. A.M.V.I പരീക്ഷയിലെ നൂറിൽ 47 ചോദ്യങ്ങളും ഒരു പ്രത്യേക ഗൈഡിൽ നിന്ന് എടുത്തു എന്നതാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. അതേസമയം വിഷയത്തിൽ ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെ അന്വേഷണത്തോട് സഹകരിക്കാൻ PSC തീരുമാനിച്ചതായാണ് വിവരം. ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി മൊഴി നൽകാനും അന്വേഷണവുമായി പൂർണമായി സഹകരിക്കാനും PSC അംഗങ്ങൾ തയ്യാറായേക്കും.