Share this Article
News Malayalam 24x7
വൈദ്യപരിശോധനയ്ക്ക് എത്തിച്ച യുവാവിനെ പൊലീസ് മര്‍ദിച്ചതായി പരാതി
Complaint Filed Against Police for Alleged Assault at Thiruvananthapuram Hospital

ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി എത്തിച്ച യുവാവിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചതായി പരാതി. മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ പെരുങ്കുഴി സ്വദേശി സജീവിനാണ് പൊലീസിൽ നിന്നും മർദ്ദനമേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

വാഹന പരിശോധനയ്ക്കിടെയാണ് സജീവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് നിയമനടപടികളുടെ ഭാഗമായി വൈദ്യപരിശോധനയ്ക്കായി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഈ സമയത്ത് സജീവ് ആശുപത്രിയിൽ ബഹളം വെക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു എന്നാണ് പൊലീസ് ആരോപിക്കുന്നത്. എന്നാൽ, താൻ മദ്യലഹരിയിലായിരുന്നതിനാൽ അറിയാതെ ഉപകരണങ്ങൾ തട്ടിമറിഞ്ഞതാണെന്നും ആരെയും ആക്രമിച്ചിട്ടില്ലെന്നുമാണ് സജീവ് പറയുന്നത്.


ആശുപത്രി പരിസരത്ത് വെച്ച് സജീവിനെ പൊലീസ് നിലത്തിട്ട് തല്ലുന്നതും ബലം പ്രയോഗിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിന്റെ പരാതി പ്രകാരം സജീവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമത്തെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories