Share this Article
News Malayalam 24x7
മാപ്പെഴുതി നൽകി; തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ ലാലി ജെയിംസിനെ കോണ്‍ഗ്രസ് തിരിച്ചെടുക്കാന്‍ നീക്കം
Lali James

കോൺഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചതിനെത്തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്തുപോയ തൃശൂർ കോർപ്പറേഷൻ കൗൺസിലർ ലാി ജെയിംസിനെ തിരിച്ചെടുക്കാൻ നീക്കം. തന്റെ മുൻകാല നിലപാടുകളിൽ ഖേദം പ്രകടിപ്പിക്കുകയും കെ.പി.സി.സിക്ക് മാപ്പ് എഴുതി നൽകുകയും ചെയ്തതോടെയാണ് ലാി ജെയിംസിന്റെ മടങ്ങിവരവിന് വഴിയൊരുങ്ങിയത്.

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അടക്കമുള്ള മുതിർന്ന നേതാക്കൾക്കെതിരെ ലാി ജെയിംസ് പരസ്യമായി രംഗത്തെത്തിയിരുന്നു. മേയർ സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതിൽ നേതാക്കൾ 'പണപ്പെട്ടി' വാങ്ങി എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് ഇവർ ഉന്നയിച്ചത്. ഇതേത്തുടർന്ന് ഇവരെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.


തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കാനും ഐക്യം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് നേതൃത്വത്തിന്റെ പുതിയ നീക്കം. ലാി ജെയിംസ് നൽകിയ വിശദീകരണവും മാപ്പപേക്ഷയും കെ.പി.സി.സി അംഗീകരിച്ചതായാണ് സൂചന. വരും ദിവസങ്ങളിൽ തന്നെ ഇവരുടെ സസ്‌പെൻഷൻ പിൻവലിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങും. തൃശൂർ കോർപ്പറേഷനിൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ ഈ തീരുമാനം സഹായിക്കുമെന്ന് പ്രാദേശിക നേതൃത്വം വിലയിരുത്തുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories