Share this Article
News Malayalam 24x7
മദ്യപാനത്തിനിടെ തർക്കം: തൃശ്ശൂരിൽ അയൽവാസിയുടെ മർദ്ദനമേറ്റ് ഗൃഹനാഥൻ കൊല്ലപ്പെട്ടു
50-Year-Old Man Beaten to Death in Venginissery

അമ്മാടം വെങ്ങിണിശ്ശേരിയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് ഗൃഹനാഥൻ മർദ്ദനമേറ്റു മരിച്ചു. വെങ്ങിണിശ്ശേരി തേറാട്ടിൽ വീട്ടിൽ രാജു (50) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ അയൽവാസി ഫ്രിൻ്റോയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ അർദ്ധരാത്രിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. രാജുവും ഫ്രിൻ്റോയും തമ്മിൽ മദ്യപിക്കുന്നതിനിടെ വാക്കേറ്റമുണ്ടാവുകയും, ഇത് രൂക്ഷമായതോടെ ഫ്രിൻ്റോ രാജുവിനെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു എന്നാണ് വിവരം. മർദ്ദനത്തെത്തുടർന്ന് ബോധരഹിതനായി വീണ രാജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


മദ്യലഹരിയിലുണ്ടായ പെട്ടെന്നുള്ള പ്രകോപനമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പ്രാഥമികമായി അറിയിച്ചു. വിവരമറിഞ്ഞെത്തിയ ചേർപ്പ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പ്രതി ഫ്രിൻ്റോയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories