Share this Article
News Malayalam 24x7
റിട്ട. തഹസിൽദാറിന്റെ കിണറ്റിൽ പുള്ളിമാനെ ചത്ത നിലയിൽ കണ്ടെത്തി
വെബ് ടീം
posted on 16-04-2026
1 min read
DEER

കണ്ണൂർ: പെരിങ്ങോത്ത് പുള്ളിമാൻ കുട്ടിയെ കിണറ്റിൽ വീണ് ചത്ത നിലയിൽ കണ്ടെത്തി. റിട്ട. തഹസിൽദാർ സി.വി.കുഞ്ഞിക്കണ്ണന്റെ കിണറ്റിലാണ് രണ്ടര വയസുള്ള പുള്ളിമാനെ ചത്ത നിലയിൽ കണ്ടെത്തിയത്. തളിപ്പറമ്പിൽ നിന്നു വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. വെറ്ററിനറി സർജൻ ഡോ. അജിഷ റോബിൻസാണ് പോസ്റ്റ്മോർട്ടം നടത്തിയത്.

തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫിസർ സനൂപ് കൃഷ്‌ണന്റെ നിർദേശ പ്രകാരം സെഷൻ ഫോറസ്റ്റ് ഓഫിസർ എം.രജ്ഞിത്, ഫോറസ്റ്റ് ബീറ്റ് ഓഫിസർ സൗമ്യ, റെസ്‌ക്യൂവർമാരായ ശ്രീകുമാർ, രാമകൃഷ്ണൻ, ബഷീർ എന്നിവരുടെ നേതൃത്വത്തിൽ മാൻകുട്ടിയെ പുറത്തെടുത്തു. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories