Share this Article
News Malayalam 24x7
വാണിയംപാറയില്‍ രണ്ടര വയസുകാരന് പാമ്പുകടിയേറ്റു
Venomous Krait

വാണിയമ്പാറയിൽ വീടിനുള്ളിൽ വെച്ച് രണ്ടര വയസ്സുകാരന് പാമ്പുകടിയേറ്റു. വാണിയമ്പാറ സ്വദേശി ശ്യാം പീറ്ററിന്റെ മകൻ ആദമിനാണ് പാമ്പുകടിയേറ്റത്. കുട്ടിയെ ഉടൻ തന്നെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീട്ടിലെ ശുചിമുറിയിൽ വെച്ചാണ് കുട്ടിയെ പാമ്പ് കടിച്ചത്. ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പാണ് കുട്ടിയെ കടിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവിൽ ആദമിനെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ ആരോഗ്യനില ഡോക്ടർമാർ നിരീക്ഷിച്ചു വരികയാണ്.


വേനൽക്കാലം ആരംഭിച്ചതോടെ പാമ്പുകൾ വീടിനുള്ളിൽ കയറാൻ സാധ്യത കൂടുതലാണെന്നും ശുചിമുറികളിലും പരിസരങ്ങളിലും പ്രത്യേക ശ്രദ്ധ വേണമെന്നും ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കുന്നു. കുട്ടിയുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories