Share this Article
News Malayalam 24x7
കാന്തപുരത്തിനെതിരായ പ്രസ്താവനയെ തള്ളിപ്പറഞ്ഞ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് മുഖ്യമന്ത്രി
Kerala Chief Minister

കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ സത്രീവിരുദ്ധ പ്രസ്താവനയെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള പോസ്റ്റ് പിന്‍വലിച്ച് മുഖ്യമന്ത്രി. കാന്തപുരത്തിനെതിരായ പ്രസ്താവനയില്‍ അതൃപ്തി അറിയിച്ച് കാന്തപുരം എപി വിഭാഗം നേതാക്കള്‍ മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി കണ്ടതിന് പിന്നാലെയാണ് സമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റ് പിന്‍വലിച്ചത്. കാന്തപുരത്തിന്റെ പ്രസ്താവന പത്തൊന്‍പതാം നൂറ്റാണ്ടിലെ ചിന്താഗതിയാണെന്നും ആധുനിക പുരോഗമന സമൂഹത്തിന് ചേര്‍ന്നതല്ലെന്നുമായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിമര്‍ശനം. കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കാന്തപുരത്തിനെതിരായ പ്രസ്താവനയില്‍ സമസ്ത എ.പി വിഭാഗം നേതാക്കളും കേരള മുസ്ലിം ജമാഅത്ത് പ്രതിനിധികളും പ്രതിഷേധം ഉയര്‍ത്തിയിരുന്നു. മുഖ്യമന്ത്രി പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയണമെന്നാവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് മലപ്പുറം കമ്മിറ്റി പ്രസ്താവനയും ഇറക്കി. തുടര്‍ന്ന് ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് വിയോജിപ്പ് അറിയിച്ചു. തുടര്‍ന്നാണ് ആ പ്രസ്താവനയോട് യോജിപ്പില്ല എന്ന തലക്കെട്ടോടെ പങ്കുവച്ച വീഡിയൊ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് അടക്കമുള്ള ഔദ്യോഗിക അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories