Share this Article
News Malayalam 24x7
അന്നം തന്ന ആനവണ്ടിക്ക് ഒരു മുത്തം; ടയറിൽ തൊട്ടുതൊഴുത KSRTC ഡ്രൈവറുടെ വിരമിക്കൽ വൈറൽ
വെബ് ടീം
posted on 02-09-2026
1 min read
ksrtc driver

ജീവിതകാലയളവിൽ തനിക്ക് അന്നം തന്ന  പ്രിയപ്പെട്ട കെഎസ്ആർടിസി ബസിനെ കെട്ടിപ്പിടിച്ച് മുത്തമിട്ടും ടയറുകളിൽ തൊട്ടുതൊഴുതും സർവീസിൽ നിന്ന് പടിയിറങ്ങുന്ന ഒരു കെഎസ്ആർടിസി ഡ്രൈവറുടെ വിടവാങ്ങലാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഇടുക്കി കട്ടപ്പന സ്വദേശിയായ പോൾ കുര്യൻ എന്ന ഡ്രൈവറാണ് വർഷങ്ങളുടെ ഓർമകൾ ബാക്കിവെച്ച് കെഎസ്ആർടിസിയിൽ നിന്നും വിരമിച്ചത്.

തന്റെ ഔദ്യോഗിക ജീവിതത്തിലെ അവസാന ട്രിപ്പ് പൂർത്തിയാക്കി താഴെയിറങ്ങിയ പോൾ കുര്യൻ, വർഷങ്ങളായി തന്റെ ജീവനും ജീവിതവുമായിരുന്ന ബസിന്റെ മുൻവശത്തെത്തി സ്നേഹത്തോടെ ഒരു മുത്തം നൽകുകയായിരുന്നു. തുടർന്ന് ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്ന് ആ വണ്ടിയെ ഒന്നുകൂടി നെഞ്ചോടു ചേർത്ത അദ്ദേഹം താഴെയിറങ്ങി മുൻവശത്തെയും പിൻവശത്തെയും ടയറുകൾ തൊട്ടുതൊഴുതാണ് യാത്രപറഞ്ഞത്.വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ആയിരക്കണക്കിന് ആളുകളാണ് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്. "തൊഴിലിനെയും അന്നം തന്ന വണ്ടിയെയും നെഞ്ചോട് ചേർക്കുന്ന യഥാർത്ഥ ഡ്രൈവർമാരുടെ സ്നേഹമാണിത്" എന്നാണ് ദൃശ്യങ്ങൾ കണ്ടവർ കുറിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories