Share this Article
News Malayalam 24x7
അട്ടപ്പാടി മധു വധക്കേസ്; ഒന്നാംപ്രതി ഹുസൈനെ വെറുതെ വിട്ടതിനെതിരെ അപ്പീൽ
Attapadi Case

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍  സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ട ഹൈക്കോടതി വിധിക്ക് എതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഹൈക്കോടതി തെളിവുകള്‍ കൃത്യമായി പരിഗണിച്ചില്ലെന്ന് അപ്പീലില്‍ പറയുന്നു. സാക്ഷിമൊഴികളും പരിഗണിച്ചില്ല. ഹീന കുറ്റകൃത്യമാണ് ഹുസൈന്‍ നടത്തിയതെന്നു അപ്പീലില്‍ സര്‍ക്കാര്‍ പറയുന്നു.  കുറ്റകൃത്യത്തില്‍ പങ്കാളിയായതിന് മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടത്. ഇതിനെതിരെ അപ്പീല്‍ നല്‍കണമെന്ന് മധുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. കേസില്‍ 12 പ്രതികളുടെ ശിക്ഷാ ജീവപര്യന്തമായി ഉയര്‍ത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories