കൊച്ചി മെട്രോ റെയിലിന്റെ മൂന്നാംഘട്ട പദ്ധതിരേഖ സര്‍ക്കാരിന് സമര്‍പ്പിച്ചു. ആലുവയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലിയിലിലേക്കാണ് മൂന്നാം ഘട്ട പാത നീളുന്നത്. 17. 5 കിലോമീറ്ററിലാണ് മെട്രോ എലിവേറ്റഡ് പാത വിഭാവനം ചെയ്തിരിക്കുന്നത്. ഹരിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിസ്ട്ര എം.വി.എ കണ്‍സള്‍ട്ടിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനായിരുന്നു ഡിപിആര്‍ തയ്യാറാക്കാനുള്ള ചുമതല. വിശദപദ്ധതിരേഖ തയാറാക്കുന്നതിനു കഴിഞ്ഞ വര്‍ഷമാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. വിശദപദ്ധതിരേഖ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രനഗരമന്ത്രാലയത്തിനു സമര്‍പ്പിച്ച് അനുമതി നേടണം. സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന പദ്ധതിയുടെ അടിസ്ഥാനത്തിലായിരിക്കും മെട്രോ റെയിലിനുള്ള കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭിക്കുക.