പ്രശസ്ത മാപ്പിളപ്പാട്ട് സംഗീതസംവിധായകനും ഗായകനുമായ കോഴിക്കോട് അബൂബക്കർ (80) അന്തരിച്ചു. കോഴിക്കോട് പുതിയേടത്താണ് അദ്ദേഹത്തിന്റെ വ്വസനം. മൂന്നായിരത്തിലധികം മാപ്പിളപ്പാട്ടുകൾക്കും ഗാനങ്ങൾക്കും അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്.
ഒട്ടനവധി ഗായകരെ കൈപിടിച്ചുയർത്തിയ സംഗീതസംവിധായകനാണ് അദ്ദേഹം. എച്ച്. ഗോപാലകൃഷ്ണനെയും കെ.എസ്. ചിത്രയെയും കൊണ്ട് തുടക്കകാലത്ത് മാപ്പിളപ്പാട്ട് പാടിവിച്ച വ്യക്തി കൂടിയാണ് അബൂബക്കർ. 'കരയാനും പറയാനും മനം തുറന്നിരിക്കാനും', 'എത്തീ മിനത്താണി' തുടങ്ങി മാപ്പിളപ്പാട്ടിലെ എക്കാലത്തെയും മികച്ച ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം നിർവഹിച്ചതും അദ്ദേഹമാണ്. ഭൗതികശരീരം പൊതുദർശനത്തിന് വെച്ച ശേഷം, ഉച്ചയ്ക്ക് മാത്തോടം പള്ളി ഖബർസ്ഥാനിൽ സംസ്കാരം നടക്കും.