Share this Article
News Malayalam 24x7
ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചക്കേസ്; പി.എസ്. പ്രശാന്തിന് ജാമ്യം
PS Prashanth Granted Bail

ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചക്കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യം. ആദ്യത്തെ ജാമ്യേപക്ഷ തള്ളിയതിനെ തുടര്‍ന്ന് റിമാന്‍ഡില്‍ കഴിയവെ പ്രശാന്തിന് തലയില്‍ രക്തസ്രാവം ഉണ്ടാവുകയും, തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. നിലവിലും അദ്ദേഹം അവിടെ ചികിത്സയിലാണ്. ഈ കേസില്‍ പ്രശാന്തിനൊപ്പം അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡംഗം എ. അജികുമാറിന് ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്ത് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. 2019-ലെ സ്വര്‍ണ്ണക്കവര്‍ച്ച മറച്ചുവെക്കുന്നതിനായി 2021-ല്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് സ്വര്‍ണ്ണപ്പാളികള്‍ നല്‍കിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് പ്രശാന്തിനെ കേസില്‍ പതിനേഴാം പ്രതിയാക്കി അറസ്റ്റ് ചെയ്തത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories